തമിഴ് നടി പാർവെ മുനിയമ്മ അന്തരിച്ചു
83 വയസ്സായിരുന്നു
തമിഴിലെ പാട്ട് കലാകാരിയും നടിയുമായ പാർവെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുനിയമ്മ ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 2016ല്‍ അഭിനയത്തിന് ഇടവേള നല്‍കിയിരുന്നു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ധനസഹായവും 6000 രൂപം വീതം പെന്‍ഷനും നല്‍കിയിരുന്നു. പിന്നീട് ശിവകാര്‍ത്തികേയന്‍, ധനുഷ്, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് മുനിയമ്മയുടെ ആശുപത്രിച്ചെലവുകള്‍ വഹിച്ചിരുന്നത്.അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ലണ്ടന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലടക്കും രണ്ടായിരത്തിലധികം സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. 2019ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമണി പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 17 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടയില്‍ അജിത്, ധനുഷ്, വിശാല്‍,ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളുടെ കൂടെ മുനിയമ്മ അഭിനയിച്ചിട്ടുണ്ട്. മുത്തശ്ശി റോളുകളിലാണ് മുനിയമ്മ തിളങ്ങിയത്.