ആർ.ബി.ഐ ഉപമേധാവിയായി ടി.റാബി ശങ്കർ

അടുത്ത മൂന്ന് വർഷത്തേക്കാണ് ചുമതല. ബി.പി.കാനൂൻഗോ വിരമിച്ച ഒഴിവിലേയ്ക്കാണ് റാബിയെ തീരുമാനിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്കിന്റെ പേഴ്‌സൺ ആന്റ് ട്രെയിനിംഗ് വിഭാഗമാണ് വിവരം പുറത്തുവിട്ടത്.

0

ന്യൂഡൽഹി: റിസർവ്വ് ബാങ്കിന്റെ ഉപമേധാവിയായി ടി.റാബി ശങ്കറിനെ കേന്ദ്രസർക്കാർ നിശ്ചയിച്ച പാനൽ അംഗീകരിച്ചു. നിലവിൽ ആർ.ബി.ഐയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് റാബി. അടുത്ത മൂന്ന് വർഷത്തേക്കാണ് ചുമതല. ബി.പി.കാനൂൻഗോ വിരമിച്ച ഒഴിവിലേയ്ക്കാണ് റാബിയെ തീരുമാനിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്കിന്റെ പേഴ്‌സൺ ആന്റ് ട്രെയിനിംഗ് വിഭാഗമാണ് വിവരം പുറത്തുവിട്ടത്.

റാബി ശങ്കർ ഇതുവരെ റിസർവ്വ് ബാങ്കിന്റെ പണം തിരിച്ചടവ്, സാമ്പത്തിക സാങ്കേതിക വിഭാഗം, ഐ.ടി, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ കൈകാര്യം ചെയ്തിരുന്ന ഡയറക്ടറായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ എം.ഫിൽ നേടിയ റാബി റിസർവ്വ് ബാങ്കിന്റെ സുപ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ഐ.എം.എഫിന്റെ കാര്യങ്ങളിൽ 2005-11 കാലയളവിൽ കേന്ദ്രസർക്കാറിനായി ഇടപെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു റാബി. 2008-14ൽ ധനകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്നു.

You might also like

-