“സൈകോവ്-ഡി ” രാജ്യം തദേശിമായി നിർമ്മിച്ച മറ്റൊരു വാക്‌സിൻ കൂടി വിപണിയിലേക്ക്

ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആദ്യ ഡിഎൻഎ വാക്സിനാണ് സിഡസ് കാഡിലയുടെ സികോവ് ഡി (ZyCoV-D).

0

ഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച പുതിയൊരു വാക്സിൻ കൂടി കമ്പോളത്തിൽ എത്തുന്നു . സൈകോവ്-ഡി എന്നാണ് പുതിയ വാക്സിന്റെ പേര്. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സികോവ്-ഡി (ZyCoV-D)ക്ക് അടിയന്തര ഉപയോഗത്തിന് അധികം താമസിക്കാതെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സികോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിന്റെ അംഗീകാരത്തിനായി സിഡസ് കാഡില മേയ് അവസാനത്തോടെ ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയേക്കും.

അനുമതി ലഭിച്ചാൽ, ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാകും കാഡിലയുടെ സികോവ്-ഡി. പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാക്സിൻ ഉൽപാദനം പ്രതിമാസം 3-4 കോടി ഡോസായി ഉയർത്തുന്നതിനായി മറ്റ് രണ്ട് നിർമാണ കമ്പനികളുമായി ചർച്ചകളും നടത്തുന്നുണ്ട്.അഞ്ചുകോടി കൊറോണ വാക്സ്ൻ ഡോസുകൾ ഈ വർഷം അവസാനത്തോടെ ഉല്പാദിപ്പിക്കാനാൻ സിഡസ് കാഡില ലക്ഷ്യമിടുന്നത് . മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നിലവിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വാക്സിൻ ട്രയൽ നടത്താൻ അനുമതി ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കമ്പനിയാണ് സിഡസ് കാഡില.
കൊറോണ വൈറസിനെതിരായി ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആദ്യ ഡിഎൻഎ വാക്സിനാണ് സിഡസ് കാഡിലയുടെ സികോവ് ഡി (ZyCoV-D). ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ഈ മാസം അവസാനത്തോടെ സിഡസ് കാഡില റെഗുലേറ്ററിന് സമർപ്പിക്കുമെന്ന് സിഡസ് ഗ്രൂപ്പ് എംഡി ശർവിൽ പട്ടേൽ പറഞ്ഞു

ഭാരത് ബയോടെക്കിന്റെ കോവാക്സിന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണിത്. ജൂൺ മാസത്തോടെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് സൈഡസ് കാഡിലയുടെ പ്രതീക്ഷ.

അംഗീകാരം കിട്ടിയാൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനായിരിക്കും സൈകോവ്-ഡി. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് V എന്നീ വാക്സിനുകൾക്കാണ് നിലവിൽ ഇന്ത്യയിൽ അനുമതിയുള്ളത്.

ന്യൂക്ലിക് ആസിഡ് വാക്സിൻ ഗണത്തിൽപ്പെടുന്ന സൈകോവ്-ഡി ഒരു പ്ലാസ്മിഡ് ഡിഎൻഎ വാക്സിനാണ്. ഇതിന് ശീതീകരണ ആവശ്യകതയും കുറവാണ്. അതിനാൽ ശീതീകരണ യൂണിറ്റുകളുടെ ലഭ്യതക്കുറവ് നേരിടുന്ന ഉൾപ്രദേശങ്ങളിൽ പോലും വാക്സിൻ വിതരണം സുഖമമാക്കാൻ സാധിക്കും. വൈറസിന് ജനിതകമാറ്റം സംഭവിച്ചാൽ വാക്സിന്റെ പ്ലാറ്റ്ഫോം എളുപ്പത്തിൽ പരിഷ്കരിക്കാനും കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

You might also like

-