വലിയ പ്രതീക്ഷയുള്ളമായി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ്.
ഇന്ധനക്ഷമതയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് നിര്‍മാതാക്കളുടെ വാദം
ഇത്തവണത്തെ ഡല്‍ഹി ഓട്ടോഎക്‌സ്‌പോ ഒരു ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി. ഇതിനായി നിരവധി വാഹനങ്ങള്‍ മാരുതിയുടെ പവലിയനില്‍ നിരത്തുന്നുണ്ട്. ഇതില്‍ നിര്‍മാതാക്കള്‍ക്ക് പോലും ഉയര്‍ന്ന പ്രതീക്ഷയുള്ള വാഹനമാണ് മാരുതിയുടെ ഹാച്ച്‌ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ്.
മാരുതിയുടെ എസ്-ക്രോസ്, എര്‍ട്ടിഗ, സിയാസ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 12V എസ്‌എച്ച്‌വിഎസ് ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമാണ് സ്വിഫ്റ്റില്‍ നല്‍കുക. ഇതുവഴി വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് നിര്‍മാതാക്കളുടെ വാദം.