ജയിലിൽ ഭീക്ഷണി സ്വനസുരേഷിന്റെ പരാതിയിൽ ഡി.ഐ.ജിഅന്വേഷിക്കു:ഋഷിരാജ്സിംഗ്
സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് നവംബര്‍ 25ന് മുന്‍പ് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം
തിരുവനതപുരം :ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ അന്വേഷണം. ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജിഅന്വേഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ്സിംഗ് അറിയിച്ചു. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സ്വപ്നയ്ക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷ തുടരും.സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് നവംബര്‍ 25ന് മുന്‍പ് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയെ ബോധിപ്പിച്ച ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആരോപണത്തില്‍ അന്വേഷണത്തിന് ജയില്‍ വകുപ്പ് തീരുമാനിച്ചത്. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ പ്രാഥമിക പരിശോധന തുടങ്ങി. അട്ടക്കുളങ്ങര വനിത ജയിലിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരശേഖരണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിപ്പിച്ചു. ആവശ്യമെങ്കില്‍ സ്വപ്നയുടെ മൊഴിയെടുക്കും. ജയിലില്‍ സ്വപ്നയെ അമ്മയും, സഹോദരനും, ഭര്‍ത്താവും, മക്കളും മാത്രമാണ് സന്ദര്‍ശിച്ചതെന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം. സ്വര്‍ണ്ണക്കടത്തില്‍ ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥരും, ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ജയിലില്‍ വെച്ച് സ്വപ്നയെ ചോദ്യം ചെയ്തിരുന്നു.സ്വനയുടെ മൊഴിയിൽ ആരോപിക്കുന്ന പ്രകാരം പുൽമേനിന്ന്ന് ആരും ജയിൽ എത്തി സ്വാനയെ ഭീക്ഷണി പെടുത്തിയിട്ടില്ലന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത് .