സുഷമ സ്വരാജിന്റെ വേര്‍പാട്-സമര്‍പ്പണ ബോധമുള്ള പൊതുപ്രവര്‍ത്തകയെയാണ് നഷ്ടപ്പെട്ടതെന്ന് ഇവാങ്ക ട്രംപ്
സുഷമ സ്വരാജ് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആഗോളതലത്തില്‍ ജനാധിപത്യവും സമാധാനവും പുലര്‍ന്നു കാണാന്‍ ആഗ്രഹിച്ച മഹത് വ്യക്തിയായിരുന്നുവെന്നും ഇവാങ്ക സന്ദേശത്തില്‍ ചൂണ്ടികാട്ടി.
വാഷിങ്ടന്‍: ഇന്ത്യയുടെ മുന്‍ വിദേശ കാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം സമര്‍പ്പണ ബോധമുള്ള പൊതുപ്രവര്‍ത്തകയെയാണ് രാജ്യത്തിന് നഷ്ടമാക്കിയതെന്ന് പ്രസിഡന്റിന് ട്രംപിന്റെ സീനിയര്‍ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് അനുസ്മരിച്ചു.
ആഗോളതലത്തില്‍ ആദരിക്കപ്പെട്ടിരുന്ന സുഷമയുമായി പരിചയപ്പെടുന്നതു തന്നെ ഒരഭിമാനമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഹൃദയാഘാതം മൂലം അന്തരിച്ച സുഷമ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് സുഷമയുമായുള്ള വ്യക്തിപര ബന്ധം ഇവാങ്ക വിവരിച്ചിരിക്കുന്നത്. സുഷമ സ്വരാജ് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആഗോളതലത്തില്‍ ജനാധിപത്യവും സമാധാനവും പുലര്‍ന്നു കാണാന്‍ ആഗ്രഹിച്ച മഹത് വ്യക്തിയായിരുന്നുവെന്നും ഇവാങ്ക സന്ദേശത്തില്‍ ചൂണ്ടികാട്ടി.