സൂറത്തില്‍ വന്‍ അഗ്നി ബാധ 15 പൊള്ളലേറ്റ് പേര്‍ മരിച്ചു

കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

0

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.തീയണയ്ക്കുന്നതിനായി ഫയർഫോഴ്‌സിന്റെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്

അപകടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

പരിക്കേറ്റവര്‍ പെട്ടന്ന് സുഖപ്പെടട്ടേ എന്നും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മോദി ട്വീറ്റ് ചെയ്തു.

You might also like

-