സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും സുരേഷ്‌ഗോപി
ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. 'മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സംസാരിക്കേണ്ടതില്ല.
കല്‍പ്പറ്റ | വയനാട് മുണ്ടക്കെെ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയിൽ കളക്ട്രേറ്റിലെത്തിയ കേന്ദ്രമന്ത്രി റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി.മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടതെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും ദുരന്ത മേഖല സന്ദർശിച്ച ശേഷം സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
ശാസ്ത്രം പോലും തല കുനിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിക്കും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
‘മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സംസാരിക്കേണ്ടതില്ല. എഴുന്നള്ളിച്ച് അസ്വസ്ഥതയുണ്ടാക്കേണ്ടതില്ല. ഇപ്പോള്‍ അതല്ല സംസാരിക്കേണ്ടത്. കരുതലും കരുണയും സ്‌നേഹവും തലോടലും മാത്രമാണ് വേണ്ടത്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയില്‍ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഐബോര്‍ഡ് പരിശോധന നടക്കുന്നുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനമാണ് ചൂരല്‍മലയിലെ തിരച്ചിലിനായി ഉപയോഗിക്കുന്നത്.ഷിരൂര്‍ മണ്ണിടിച്ചില്‍ പ്രദേശത്തെ ഐബോര്‍ഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ചൂരല്‍മലയിലെ ദുരന്തബാധിത മേഖലയിലെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനാണ് സൈന്യം സാധാരണയായി ഐബോര്‍ഡ് ഉപയോഗിക്കാറുള്ളത്. വെള്ളാര്‍മല സ്‌കൂളിലും പരിസരത്തും വിശദമായ പരിശോധന നടത്തും.