പരസ്പര സമ്മതത്തോടെയുള്ള കൗമാര പ്രണയങ്ങളെ പോക്‌സോ നിയമത്തിന്റെ കഠിനമായ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ “റോമിയോ-ജൂലിയറ്റ് ചട്ടം”
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ (പോക്‌സോ) ഒരു റോമിയോ-ജൂലിയറ്റ് ചട്ടം അവതരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു
ഡൽഹി | പരസ്പര സമ്മതത്തോടെയുള്ള കൗമാര പ്രണയങ്ങളെ പോക്‌സോ നിയമത്തിന്റെ കഠിനമായ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ റോമിയോ-ജൂലിയറ്റ് ചട്ടം കൊണ്ടുവരണമെന്ന സുപ്രധാന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ (പോക്‌സോ) ഒരു റോമിയോ-ജൂലിയറ്റ് ചട്ടം അവതരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളിലും പോക്‌സോ നിയമത്തിലെ കഠിനമായ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍കെ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പോക്‌സോ കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയുടെ പ്രായം നിര്‍ണയിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കമെന്നതുള്‍പ്പെടെയുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരവധി നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് തുടര്‍ച്ചയായി അഭിഭാഷകരിൽ നിന്ന് നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ വിധിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്റെ നിയമ സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.