വിവാഹേതര ബന്ധത്തില്‍ സ്ത്രീയെ പുരുക്ഷനെയും തുല്ല്യകുറ്റക്കാരാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍

497ാം വകുപ്പിലെ വ്യവസ്ഥകളും, ക്രിമനല്‍ നടപടി ചട്ടം 198 രണ്ടാം ഉപവകുപ്പും ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ പരിഗണനയിലാണ്

0

ഡൽഹി :വിവാഹേതരലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകളെ കുറ്റക്കാരാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ലഘൂകരിക്കാനാകില്ല, വിവാഹേതര ബന്ധത്തെ ക്രിമിനല്‍ കുറ്റം അല്ലാതാക്കുന്നത് ദാമ്പത്യ ബന്ധങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറഞ്ഞു.

വിവാഹേതര ബന്ധത്തെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പിലെ വ്യവസ്ഥകളും, ക്രിമനല്‍ നടപടി ചട്ടം 198 രണ്ടാം ഉപവകുപ്പും ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ പരിഗണനയിലാണ്. ഈ വകുപ്പുകള്‍ പ്രാകാരം വിവാഹേതര ബന്ധത്തില്‍ പുരുഷനെ പ്രതിയും സത്രീയെ ഇരയുമായാണ് കണക്കാക്കുന്നത്. ഇത് പാടില്ല ലിംഗ സമത്വത്തിന് എതിരും ഭരണഘടന വിരുദ്ധവും ആണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.

ഐ പി സി 497ാം വകുപ്പ് വിവാഹ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതാണ്. അതിനെ ലഘൂകരിക്കുന്ന ഒരു നടപടിയും കോടതിയില്‍ നിന്നുണ്ടാകരുതെന്ന് 11 പേജുള്ള സത്യവാങ് മൂലത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതും അനുവദിക്കാനാകില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗ രതി ,ശബരി മല സ്ത്രീ പ്രവേശം തുടങ്ങിയ കേസുകള്‍ക്ക് ശേഷം വിവാഹേതര ബന്ധവുമായി ബന്ധപ്പട്ട ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും

You might also like

-