മരടിൽ സുപ്രീംകോടതിവിധി നടപ്പായി..
കായൽക്കരയിൽ വീണടിഞ്ഞ് ഗോൾഡൻ കായലോരവും.
എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകള്‍ ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ത്തു.മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ലാറ്റുകളും പൊളിച്ചു. ഇന്നലെയും ഇന്നുമായാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്. എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകള്‍ ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ത്തു. രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത സ്ഫോടനങ്ങള്‍ പൂര്‍ണവിജയമാണ്. സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം സുരക്ഷിതമാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു.ഇന്ന് രാവിലെ 11.02നാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ കോറല്‍ കോവ് തകര്‍ത്തത്. ഉച്ചയ്ക്ക് ശേഷം പൊളിക്കുന്നതിലെ ഏറ്റവും ചെറിയ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരം നിലംപൊത്തി. എച്ച്.ടു.ഒ ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനിയാണ് ഈ ഫ്ലാറ്റുകളും അപകടമൊന്നുമില്ലാതെ പൊളിച്ചത്.