വിദേശത്തുള്ളവരെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി
അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കും
ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷക്ക് ആവശ്യമായ കാര്യങ്ങൾ കേന്ദ്ര സ൪ക്കാ൪ സ്വീകരിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, ആസ്ത്രേലിയ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും നാട്ടിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.