ബഫർ സോൺ കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി
കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും ഹര്‍ജികള്‍ ഒരുമിച്ചാകും പരിഗണിക്കുക. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുള്ളതുമാണ് ഹര്‍ജികള്‍
ഡല്‍ഹി| ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും ഹര്‍ജികള്‍ ഒരുമിച്ചാകും പരിഗണിക്കുക. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുള്ളതുമാണ് ഹര്‍ജികള്‍. ഇന്ന് ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിധി കേരളത്തില്‍ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും കിഫയുടെയും ഹർജികൾ ഇന്ന് വാദം കേൾക്കാൻ വച്ചിരുന്നതാണ്. എന്നാൽ ഇന്ന് സോളിസിറ്റർ ജനറലിന് അസൗകര്യം ഉള്ളതുകൊണ്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയും മാറ്റിവെച്ച സമയത്ത് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വാക്കാൽ പരാമർശം നടത്തുകയാണ് സുപ്രീം കോടതി ചെയ്തത്.