വളരെ വേദനയോടെയാണ് താന്‍ ആ വിധി പറഞ്ഞതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര
തീരദേശ പരിപാരന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണ് അക്കാര്യത്തില്‍ ഖേദമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ വേദനയോടെയാണ് താന്‍ ആ വിധി പറഞ്ഞതെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ തനിക്ക് അങ്ങനെ പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികളുള്ള ഫ്ലാറ്റ് ഉടമകള്‍ കോടതിക്ക് അപേക്ഷകള്‍ നല്‍കണമെന്നും ഈ കേസുകളിലെ വാദത്തിനുള്ള ഫീസില്‍ ഇളവ് ചെയ്തുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റിയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും കോടതി, ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം മറ്റ് നടപടികളില്‍ തീരുമാനം എടുക്കുമെന്നും കായലില്‍ വീണതുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നുമാണ് കോടതി അറിയിച്ചത്