മദ്യത്തിന് പകരമായി ഷേവിങ് ലോഷൻ കഴിച്ച യുവാവ് മരിച്ചു

കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫലാണ് മരിച്ചത്

0

ആലപ്പുഴ: കായംകുളത്ത്‌ മദ്യത്തിന് പകരമായി ഷേവിങ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു.കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനാണ്. ഇവിടെ നിന്നാണ് ലോഷൻ സംഘടിപ്പിച്ചത്. ബിവറേജസ് പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം.ശാരീരിക അസ്വസ്ഥത തോന്നിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

-