നെയ്യാറ്റിന്‍കര ആത്മഹത്യ; ഭര്‍തൃ കുടുംബത്തിന്റെ പീഡനമെന്ന് ആത്മഹത്യക്കുറിപ്പ്
ബാങ്കിലെ തിരിച്ചടവ് നീട്ടികൊണ്ട് പോകാന്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്നും സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചതായും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാങ്കിലെ തിരിച്ചടവ് നീട്ടികൊണ്ട് പോകാന്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്നും സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചതായും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് ഫോറന്‍സിക് വിഭാഗം കണ്ടെടുത്തത്. ഭര്‍ത്താവ് ചന്ദ്രനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അമ്മയും മകളും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെങ്കിലും മരണം സംഭവിച്ചു.