ദേവികുളം സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് പുറത്ത് ഗ്രാമ പഞ്ചായത്ത് നിരോധന ഉത്തരവ് ലംഘിച്ചു
.കേരളാ ഹൈകോടതിയുടെ 21 -01 -2010 w p c 180 /2010 ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് രേണുരാജിന്റെ റിപ്പോർട്ട് , മൂന്നാർ സ്‌പെഷൽ ട്രൈബുണലിന്റെ കിഴിൽ വരുന്ന എട്ടു വില്ലേജിലെ നിർമ്മാണം പ്രവർത്തങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ് . എന്നാൽ ഗ്രാമ പഞ്ചായത്ത് അനുമതിയില്ലാതെ നിയവിരുദ്ധമായി വനിതാ വ്യവസായ കേന്ദ്രം നിർമ്മിക്കുകയായിരുന്നു
ദേവികുളം സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് പൂർണരൂപത്തിൽ
മൂന്നാർ :മൂന്നാര്‍ പഞ്ചായത്തിന്റേത് അനധികൃത കെട്ടിട നിര്‍മാണം ത്തിനെതിരെയാണ് ദേവികുളം സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മൂന്നാര്‍ പഞ്ചായത്ത് അനധികൃത നിര്‍മാണം നടത്തിയത്. ഹൈക്കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ എജിക്ക് നല്‍കി.കേരളാ ഹൈകോടതിയുടെ 21 -01 -2010 w p c 180 /2010 ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് രേണുരാജിന്റെ റിപ്പോർട്ട് , മൂന്നാർ സ്‌പെഷൽ ട്രൈബുണലിന്റെ കിഴിൽ വരുന്ന എട്ടു വില്ലേജിലെ നിർമ്മാണം പ്രവർത്തങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ് . എന്നാൽ ഗ്രാമ പഞ്ചായത്ത് അനുമതിയില്ലാതെ നിയവിരുദ്ധമായി വനിതാ വ്യവസായ കേന്ദ്രം നിർമ്മിക്കുകയായിരുന്നു . ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തു സെക്കട്ടറിക്ക് നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഉത്തരവ് നൽകിയിരുന്നു ഇതു ലംഘിച്ചു നിർമാണം തുടരുന്നതിനാൽ തഹസിൽദാറെ അയച്ചു നിർമാണം തടയാൻ ശ്രമിച്ചതായും ഇത് സ്ത്രീകൾ ഉൾപ്പെടെ ഗ്രാമപഞ്ചായത്തും സമിതി അംഗങ്ങൾ ചെന്ന് തടഞ്ഞതായി എ ജി ക്ക് നൽകിയ റിപ്പോട്ടിൽ പറയുന്നു ഉദ്യോഗസ്‌തുരുടെ കൃത്യ നിർവഹണത്തിന് ഭരണസമിതി തടസ്സം സൃഷ്ടിച്ചതായും റിപ്പോർട്ടിൽ ഉണ്ട്
അതിനിടെ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും എജിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും സബ്കലക്ടര്‍ രേണുരാജ് പറഞ്ഞു .
പഴയ മൂന്നാറില്‍ മുതിരപ്പെരിയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാവ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിലാണ് സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. . എംഎല്‍എയോട് വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും തന്‍റെ ഔദ്യോഗിക ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നും സബ് കലക്ടര്‍ പറഞ്ഞു.
ദേവികുളം സബ്കലക്ടറോടുള്ള മോശം പെരുമാറ്റത്തില്‍ എസ് രാജേന്ദ്രനെതിരെ കേസ് വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാറില്‍ റവന്യൂ വകുപ്പിന്‍റെ എന്‍ഒസി ഇല്ലാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരെ തുടര്‍ന്നും നടപടിയെടുക്കുമെന്ന് സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി.