സബ് കളക്ടര്‍ രേണുരാജ്നെ പൊതുജനമധ്യത്തില്‍ അപമാനിച്ച എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു, തരംതാഴ്ത്തിയേക്കും
പാർട്ടി കിഴ് ഘടകത്തിലേക്ക് തരം താഴ്ത്താനും ജില്ലാ കമ്മറ്റി ആലോചിക്കുന്നുണ്ട് രാജേന്ദ്രന്റെ സംസാരം പർട്ടിയുടെ മുഖഛായ പൊതുജന മധ്യത്തിൽ അപകീർത്തി പെട്ടു.തെരെഞ്ഞെടുപ്പ് അടുത്തു നിൽകുമ്പോൾ അദ്ദേഹം നടത്തിയ സംസാരം പാർട്ടി പ്രവർത്തകന് ചേർന്നതല്ല ഇത് തെരെഞ്ഞടുപ്പിനെ സ്വാധിനിക്കും
തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ പൊതുജനമധ്യത്തില്‍ അപമര്യാദയായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു. കഴിഞ്ഞ ദിവസ്സം ചേർന്ന ജില്ലാകമ്മമാറ്റിയാണ് രാജേന്ദ്രനെ ശശിച്ചത് .പാർട്ടി കിഴ് ഘടകത്തിലേക്ക് തരം താഴ്ത്താനും ജില്ലാ കമ്മറ്റി ആലോചിക്കുന്നുണ്ട് രാജേന്ദ്രന്റെ സംസാരം പർട്ടിയുടെ മുഖഛായ പൊതുജന മധ്യത്തിൽ അപകീർത്തി പെട്ടു.തെരെഞ്ഞെടുപ്പ് അടുത്തു നിൽകുമ്പോൾ അദ്ദേഹം നടത്തിയ സംസാരം പാർട്ടി പ്രവർത്തകന് ചേർന്നതല്ല ഇത് തെരെഞ്ഞടുപ്പിനെ സ്വാധിനിക്കും സ്ത്രീകൾക്കിടയിൽ വലിയ അപമതിപ്പാണ് രാജേന്ദ്രന്റെ സംസാരം വഴിയുണ്ടായിട്ടുള്ളത് .ജില്ലാകമ്മറ്റിയിൽ മറയൂരിൽനിന്നും മുന്നാറിൽനിന്നുമുള്ള ജില്ലാകമ്മറ്റി അംഗങ്ങൾ രാജേന്ദ്രനെ ന്യായികരിച്ചപ്പോൾ അടിമാലി കട്ടപ്പന തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മുള്ള ജില്ലാകമ്മറ്റി അംഗങ്ങൾ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ചു എം എൽ എ എന്നനിലയിൽ രാജേന്ദ്രന്റെ പ്രവർത്തനത്തെയും ജില്ലാകമ്മറ്റിയിൽ വിമർശനമുണ്ടായി.
കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തിന്റെ നിയ വിരുദ്ധ നിർമ്മണ പ്രവർത്തനങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞപ്പോൾ അതിനെ അനുകൂലിച്ച സർക്കാരിനൊപ്പം നിൽക്കേണ്ട എം എൽ എ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചു, സംഭവം വിവാദമായപ്പോൾ കോൺഗ്രസ്സുകാർ തന്നെ രാജേന്ദ്രനെതിരെ രംഗത്തുവന്നു സംഭവം രാഷ്ട്രീയമായി മുതെലെടുക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത് ഇക്കാര്യത്തിൽ രാജേന്ദ്രൻ “വടികൊടുത്ത അടിവാങ്ങിയെന്ന” ഒരു ജില്ലാ സെകട്ടറിയേറ്റ് അംഗം പറഞ്ഞുപൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ സംഘടനാ നടപടികൾ രഹസ്യമായി നടപ്പാക്കാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം
രാജേന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിച്ച കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
എംഎല്‍എമാര്‍ നിയമം പാലിക്കുകയാണ് വേണ്ടത്. കൂടെയുള്ളവരേയും നിയമം പാലിക്കാന്‍ പ്രേരിപ്പിക്കണം. അതിനു പകരം നിയമത്തെ എതിര്‍ക്കുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. അതിനെ പാര്‍ട്ടി അംഗീകരിക്കില്ല. അതിനാല്‍ രാജേന്ദ്രന്‍റെ നിലപാടുകളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായും കോടിയേരി വ്യക്തമാക്കി