അടിമാലിയിലും മൂന്നാറിലും കൊറോണ ഇല്ല വ്യജപ്രചാരണത്തിനെതിരെ കർശന നടപടി ദേവികുളം കളക്ടര്‍
കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ ഐഎഎസ്.കൊറോണ രോഗബാധ സംബന്ധിച്ച് തിങ്കളാഴ്ച്ച നവമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സബ്കളക്ടറുടെ പ്രസ്ഥാവന.
ദേവികുളം :കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ ഐഎഎസ്.കൊറോണ രോഗബാധ സംബന്ധിച്ച് തിങ്കളാഴ്ച്ച നവമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സബ്കളക്ടറുടെ പ്രസ്ഥാവന..മുഖാവരണമടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ക്ക് മരുന്നുകടകളില്‍ മാര്‍ക്കറ്റ് വിലയിലും ഉയര്‍ന്ന വില ഈടാക്കിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു.
കൊറോണ രോഗബാധ സംബന്ധിച്ച് നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ് പ്രസ്ഥാവന ഇറക്കിയിട്ടുള്ളത്.വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തെറ്റായ വാര്‍ത്തകള്‍ വാട്‌സപ്പ് ഗ്രൂപ്പുകള്‍ മുഖേന അയച്ചു കൊടുക്കരുത്.വാര്‍ത്തകള്‍ വായിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഫോര്‍വേഡ് ചെയ്യാവുഎന്നും സബ് കളക്ടര്‍ പറഞ്ഞു.
മുഖാവരണമടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ക്ക് മരുന്നുകടകളില്‍ മാര്‍ക്കറ്റ് പ്രൈസിലും ഉയര്‍ന്ന വില ഈടാക്കിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു.കൊറോണ രോഗബാധയുടെ സാഹചര്യത്തില്‍ ചില മരുന്നുകടകളില്‍ മുഖാവരണത്തിന് ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.തിങ്കളാഴ്ച്ച അടിമാലിയുള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ കൊറോണ രോഗബാധിതര്‍ എത്തിയെന്ന തരത്തില്‍ വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് ആളുകള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ഇടയാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്