ഡാലസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ്
ടെക്സസ് സിറ്റികളിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുന്നതിനും ആവശ്യം വന്നാൽ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അധികാരം അധികൃതർ നൽകി.
ഡാലസ്:- മാർച്ച് 24 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡാലസ് ഉൾപ്പടെയുള്ള നോർത്ത് ടെക്സസ് സിറ്റികളിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുന്നതിനും ആവശ്യം വന്നാൽ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അധികാരം അധികൃതർ നൽകി. പുറത്തു യാത്ര ചെയ്യുന്നവർ ആത്യാവശ്യത്തിനല്ലെന്ന് ബോധ്യമായാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ബ്ളാക്ക് പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സെർജൻറ് ഷെൽസൺ സ്മിത്ത് മുന്നറിയിപ്പ് നൽകി.
അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇതെന്നും അല്ലാതെ കേസെടുത്ത് ജയിൽ നിറയ്ക്കുന്നതിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സാഹചര്യത്തിൽ നല്ലതിനു വേണ്ടി ചില ത്യാഗങ്ങൾ സഹിക്കാൻ നാം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പക്ഷേ നിങ്ങളെ ജയിലിലടക്കില്ലെങ്കിലും കടുത്ത പെനാലിറ്റി നൽകേണ്ടി വരും.ഡാലസിൽ മാത്രമല്ല ടെക്സസിന്റെ പല ഭാഗങ്ങളിലും ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്..