ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത !3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ മഞ്ഞ അലര്‍ട്ടായിരിക്കും. ഇ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണെന്നും മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 3 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ മഞ്ഞ അലര്‍ട്ടായിരിക്കും. ഇ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണെന്നും മുന്നറിയിപ്പുണ്ട്
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 10/12/2024
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13-വരെ മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാഞ്ചീപുരം, തിരുള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഡിസംബർ 12-ന് തമിഴ്നാട്ടിലെ 23 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, ദിണ്ടുക്കൽ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുരൈ, അരിയലൂർ, കള്ളക്കുറിച്ചി, കടലൂർ, വിഴുപ്പുറം, ചെങ്കൽപട്ട്, കാഞ്ചിപുരം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലും കാരൈക്കാൽ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്. 13-ന് നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.