അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി
ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ മറുപടി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. അർജുൻ്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു.
ജില്ലാ കളക്ടർ ആണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുൻ്റെ കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വീട്ടിലെത്തിയപ്പോഴാണ് കുടുംബം നിവേദനം നൽകിയത്.