കുട്ടനാടിന് “എ ” പ്ലസ് എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം

വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്

0

എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്.

വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. മുഴുവൻ വിദ്യാർഥികളും ജയിച്ച സ്കൂളുകളുടെ എണ്ണം 1837 ആണ്. സർക്കാർ സ്കൂളുകളുടെ എണ്ണം- 637, എയ്ഡഡ്- 796, അണ്‍എയ്ഡഡ്- 404. ഗൾഫിലെ വിജയ ശതമാനം 98.32 ആണ്. മൂന്ന് ഇടത്ത് 100 ശതമാനം വിജയമുണ്ട്.ലോക് ഡൗണിന് ശേഷം നടന്ന പരീക്ഷകളില്‍ നല്ല വിജയ ശതമാനമാണ്. ഫിസിക്സ് – 99.82, കെമിസ്ട്രി – 99.92, കണക്ക് – 99.5 എന്നിങ്ങനെയാണ് ശതമാനം.സേ പരീക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും അവസരം. ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷക്ക് ശേഷം നല്‌‍കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

പ്ലസ് വണ്‍ പുതിയ സീറ്റ് വർധന പരിശോധനക്ക് ശേഷമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ അഡ്മിഷൻ ഓൺലൈനിലായിരിക്കും. സിബിഎസ്ഇ ഫലം വരുന്നത് കൂടി പരിഗണിച്ചായിരിക്കും പ്രവേശനം.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച പരീക്ഷ മേയ് അവസാനമാണ് പൂര്‍ത്തിയാക്കിയത്. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ നിറുത്തിവെക്കേണ്ടി വന്നു. മേയ് അവസാനമാണ് കര്‍ശന ആരോഗ്യസുരക്ഷയില്‍ ബാക്കി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. മൂല്യനിര്‍ണയ ക്യാമ്പുകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംഘടിപ്പിച്ചത്.

ഫലം അറിയാന്‍

www.prd.kerala.gov.in

http://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും

You might also like

-