ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
നിലവിൽ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറ ക്കിയ ബുള്ളറ്റിനിൽ പറയുന്നു.കാര്‍ഡിയോളജി വിഭാഗം വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്.
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറ ക്കിയ ബുള്ളറ്റിനിൽ പറയുന്നു.കാര്‍ഡിയോളജി വിഭാഗം വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്.
ബുധനാഴ്ച രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ഡബ്ബിങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.