സ്പ്രിംക്ളറിലെ വിവരങ്ങള്‍ സുരക്ഷിതം; ദുരുപയോഗമുണ്ടായാല്‍ ഇന്ത്യയിൽ കേസെടുക്കാം
സ്പ്രിംക്ളർ ഡേറ്റ ദുരുപയോഗം ചെയ്താൽ ഇന്ത്യയില്‍ കേസെടുക്കാം. ന്യൂയോർക്ക് കോടതിയുടെ പരിധിയിൽ വരുന്നത് സിവില്‍ കേസുകള്‍ മാത്രം.
കൊച്ചി :സ്പ്രിംക്ളറിലെ കൈകാര്യം ചെയ്യുന്ന ഡേറ്റ സുരക്ഷിതമെന്ന് സര്‍ക്കാര്‍. കരാർ അവസാനിച്ചാൽ ഒരു ഡേറ്റയും സ്പ്രിൻക്ളറിന് കൈവശം വയ്ക്കാനാകില്ല.ഡേറ്റ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നും സർക്കാർ വിശദീകരണം.സ്പ്രിംക്ളർ ഡേറ്റ ദുരുപയോഗം ചെയ്താൽ ഇന്ത്യയില്‍ കേസെടുക്കാം. ന്യൂയോർക്ക് കോടതിയുടെ പരിധിയിൽ വരുന്നത് സിവില്‍ കേസുകള്‍ മാത്രം. ഐടി നിയമം അനുസരിച്ച് സ്പ്രിൻക്ലറിനെതിരെ ഇന്ത്യയിൽ ക്രിമിനൽ നിയമനടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍.
സിഡിറ്റിൻറെ ആമസോൺ ക്ലൗഡ് അക്കൌണ്ടിലാണ് കോവിഡുമായി ബന്ധപ്പെട്ട ഡാറ്റകളും സ്പ്രിൻക്ലർ ആപ്പും സൂക്ഷിച്ചിരിക്കുന്നത്. ഈ ഡാറ്റകളുടെ പൂർണനിയന്ത്രണം സർക്കാരിനാണ്. കരാർ കാലാവധി കഴിഞ്ഞാൽ ഡാറ്റയ്ക്ക് മേൽ സ്പ്രിൻക്ലറിന് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട ഡാറ്റ ദുരുപയോഗം ചെയ്താൽ ഐടി നിയമം അനുസരിച്ച് സ്പ്രിൻക്ലറിനെതിരെ ഇന്ത്യയിൽ ക്രിമിനൽ നിയമനടപടി സ്വീകരിക്കാമെന്നും സർക്കാർ വ്യക്തമാക്കി. കരാർ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടുള്ള സിവിൽ കേസുകൾ മാത്രമാണ് ന്യൂയോർക്ക് കോടതിയുടെ പരിധിയിൽ വരിക.
കോവിഡ് സമൂഹ വ്യാപനം ഉണ്ടായാൽ ഒരു കോടി എൺപത് ലക്ഷം പേരുടെ വരെ വിവരശേഖരണം നടത്തേണ്ടി വരും. ഇത്രയും വിപുലമായ വിവരശേഖരണം നടത്താനുള്ള ശേഷി സർക്കാർ ഏജൻസികൾക്കില്ല. ലോക്ക് ഡൌണിന് ശേഷവും സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്പ്രിൻക്ലറുമായി കരാറിലേർപ്പെട്ടത്. സർക്കാരിന് സാന്പത്തിക ബാധ്യത ഇല്ലാത്തതിനാൽ കരാറിന് നിയമവകുപ്പിൻറെ അനുമതി ആവശ്യമില്ലെന്നും സർക്കാർ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ദോപദേശത്തിൻറെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ ഭരണസംവിധാനത്തിന് അധികാരമുണ്ട്. ഇത്തരത്തിൽ അടിയന്തര സാഹചര്യത്തിൽ കൈക്കൊണ്ട അടിയന്തര തീരുമാനമാണ് സ്പ്രിൻക്ലർ കരാറെന്നും സർക്കാർ വിശദീകരിക്കുന്നു.വ്യക്തികളുടെ സ്വകാര്യതയല്ല, മനുഷ്യജീവനാണ് മുഖ്യമെന്ന് സംസ്ഥാന സർക്കാർ. സ്പ്രിംക്ളർ കൈകാര്യം ചെയ്യുന്ന കോവിഡ് ഡാറ്റകൾ സുരക്ഷിതമാണെന്നും ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ സർക്കാർ വ്യക്തമാക്കിയത്