അതിഥി തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി

തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി

0

അതിഥി തൊഴിലാളികള്‍ക്കായി തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനിൽ കൊണ്ടുപോയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.

ലിങ്കമ്പള്ളി സ്റ്റേഷനില്‍ നിന്നും 1200 തൊഴിലാളികളുമായാണ് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടത്. 24 കോച്ചുള്ള ട്രെയിന്‍ രാവിലെ 4.50നാണ് പുറപ്പെട്ടത്. ലോക്ക് ഡൌണ്‍ തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ട്രെയിന്‍ യാത്രക്കാരുമായി പോകുന്നത്.
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

-