കോട്ടയത്തും ഇടുക്കിയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു :ലോക് നാഥ് ബെഹ്‌റ

കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.

0

തിരുവനന്തപുരം :കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും ഇടുക്കിയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.കോട്ടയവും ഇടുക്കിയും റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിസ് ഓഫീസര്‍മാരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.

കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.പുതിയ കൊവിഡ് കേസുകള്‍ സ്ഥീരികരിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ 7, 9,10 വാര്‍ഡുകള്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 3,6,7 വാര്‍ഡുകള്‍, ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ 3,4,6 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ മെയ് മൂന്നു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രസ്തുത മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചു.

You might also like

-