തടങ്കലിൽ നിന്നും മോചനം അഞ്ജലിക്ക് പ്രണയ സാഫല്യം

മുസ്‌ലിം യുവാവിനെ പ്രണയിച്ചതിനു മംഗലാപുരം അടക്കം ആറോളം കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി രണ്ടു മാസം മുൻപാണ് മോചിതയായത്

0

കുന്നംകുളം : വർഗ്ഗിയ വാദികളുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ കണ്ടാണശേരി സ്വദേശിനി അഞ്ജലിയും തൃശൂർ കൂനംമൂച്ചി സ്വദേശി മനാസും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. ഇന്ന് രാവിലെ കുന്നംകുളം സബ് രജിസ്ട്രാർ ആഫീസിൽ വച്ചായിരുന്നു വിവാഹം . അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദൻ, അമ്മായി കാര്‍ത്യായനി, എൻ.സി.എച് .ആർ .ഒ സംസ്ഥാന പ്രസിഡന്റ് വിളയോട് ശിവൻ കുട്ടി , സംസ്ഥാന ജനറൽ സെക്രട്ടറി ഷാനവാസ് , ജില്ലാ ഭാരവാഹികളായ ശിഹാബ് , റെജീബ് ചാവക്കാട് എന്നിവർ പങ്കെടുത്തു .
മുസ്‌ലിം യുവാവിനെ പ്രണയിച്ചതിനു മംഗലാപുരം അടക്കം ആറോളം കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി രണ്ടു മാസം മുൻപാണ് മോചിതയായത്. തടങ്കലിൽ നിന്ന് പോലിസ് മോചിപ്പിച്ച് മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന അഞ്ജലി മെയ് 24ന് കേരളത്തിലെത്തി. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിയും എന്‍സിഎച്ച്ആര്‍ഓയുടെ സഹായത്തോടെ നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ സഹായിച്ചത്.
മെയ് നാലിനാണ് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വീഡിയോ സന്ദേശം. പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായാണ് വീഡിയോ പകര്‍ത്തിയത്.
അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കി കിടത്തിയതായി യുവതി പരാതിയില്‍ പറയുന്നു. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു

You might also like

-