ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ രാവിലെ പത്ത് മണിക്കെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ രണ്ട് തവണയും സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

0

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ രാവിലെ പത്ത് മണിക്കെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ രണ്ട് തവണയും സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.സ്പീക്കറുടെ അനുമതിയില്ലാതെ സ്റ്റാഫംഗത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി നൽകിയ കത്തിന് കസ്റ്റംസ് ഇന്നലെ വിശദമായ മറുപടി സമർപ്പിച്ചിരുന്നു. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസ് കെ. അയ്യപ്പന്റെ വീട്ടിലെ വിലാസത്തിലാണ് അയച്ചിരുന്നത്. എപിഎസിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് തുടർ നടപടികൾ ശക്തമാക്കുകയായിരുന്നു.

ഡോളർ കടത്തിൽ സ്വപ്ന സുരേഷ് നൽകിയ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുക. ചൊവ്വാഴ്ച ഹാജരാകാനായിരുന്നു കസ്റ്റംസ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വീണ്ടും കഴിഞ്ഞ ദിവസം കൊച്ചി പ്രിവന്റീവ് ഓഫീസിലെത്താൻ നോട്ടീസ് നൽകിയെങ്കിലും അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് വീണ്ടും കസ്റ്റംസ് വീട്ടിലേക്ക് നോട്ടീസ് അയച്ചത്

You might also like

-