അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ സ്പീക്കർ എ എൻ ഷംസീ‍ർ

അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം | സ്കൂളുകളിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കേണ്ട കാര്യമില്ലെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീ‍ർ. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്ക‍ർ ചോദിച്ചു.സ്കൂളുകളിൽ അക്കാദമിക മികവും ​ഗുണനിലവാരവും ഇനിയും ഉയർ‌ത്താനുള്ള സമ​ഗ്ര ​ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ.എല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു

You might also like

-