ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്റ്റെംസെല്‍ ഡോണറെ തേടുന്നു
അക്യൂട്ട് മൈലോയ്ഡ് ലുക്കേമിയ എന്ന രോഗത്തിന് കീമോ തെറാപ്പി ചികിത്സ നടത്തിയതിനുശേഷം രോഗത്തിന് പരിപൂര്‍ണ്ണ ശമനം ഉണ്ടാകുന്നതിനു വേണ്ടിയാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്.എം.എം.എല്‍ രോഗമാണെന്ന് ജനുവരിയിലാണ് കണ്ടെത്തിയത്.
സൗത്ത് കരോളിന: ഒഹായൊ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നാലാം വര്‍ഷ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ടാനിയഗില്‍(29) സ്‌റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റേഷനു വേണ്ടി രക്തദാതാവിനെ തേടുന്നു.അക്യൂട്ട് മൈലോയ്ഡ് ലുക്കേമിയ എന്ന രോഗത്തിന് കീമോ തെറാപ്പി ചികിത്സ നടത്തിയതിനുശേഷം രോഗത്തിന് പരിപൂര്‍ണ്ണ ശമനം ഉണ്ടാകുന്നതിനു വേണ്ടിയാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്.എം.എം.എല്‍ രോഗമാണെന്ന് ജനുവരിയിലാണ് കണ്ടെത്തിയത്.
ഇന്ത്യയില്‍ പഞ്ചാബില്‍ നിന്നുള്ള ടാനിയാക്ക് ഏഷ്യന്‍ ഇന്ത്യന്‍ വംശജരുടെ രക്തമാകും ഏറ്റവും അനുയോജ്യമെന്നതിനാലാണ് ഇവര്‍ പൊതു ജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. ഇവരുടെ പിതാവ് ഇന്ദര്‍ബിര്‍ഗില്‍ കാലിഫോര്‍ണിയായിലെ പ്രമുഖ ന്യൂറോ സര്‍ജനാണ്.18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ രക്തദാനം ചെയ്യുന്നതിന് സന്നദ്ധരാണെങ്കില്‍ www.Curetania.org, www.curetania.org എന്ന വെബ്‌സൈറ്റ് മുഖേനെ ബന്ധപ്പെടണ്ടതാണ്.
രക്താര്‍ബുദ്ധരോഗമുള്ള 20000 രോഗികള്‍ക്കെങ്കിലും അമേരിക്കയില്‍ പ്രതിവര്‍ം സ്റ്റെം സെല്‍ മാറ്റിവെക്കല്‍ വേണ്ടിവരുന്നുണ്ട്. 70 ശതമാനവും അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.