ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണ: മാർ ആൻഡ്രൂസ് താഴത്ത്.

സഭയുടെ കാര്യങ്ങളിൽ ചില സംഘടനകൾ ഇടപെടുന്നുവെന്നും ഒരുമിച്ചുനിൽക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിക്കാൻ അവർ ശ്രമിക്കുകയാണെന്നും മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി | ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത്. ‘ദീപിക’യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഭാരത കത്തോലിക്ക സഭ മെത്രാൻ സമിതി അധ്യക്ഷനും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രതികരണം.ക്രൈസ്തവരിൽ വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നുണ്ട്. ഇങ്ങനെ വർഗീയത വളർത്തുന്നതിൽ ചില സംഘടനകൾക്കും പങ്കുണ്ട്.അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുമുണ്ട്. പിന്നാലെ ഓരോ വർഷവും കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ് എന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് മറുഭാഗത്ത്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നതിന്റെ ഫലം സഭ നേരിടുകയാണ്. വീടുകളിൽ കുട്ടികൾ കുറയുകയാണ്, ഒരുപാട് പേരുടെ വിവാഹം നടക്കാതെ വരികയാണ്. പന്ത്രണ്ടാം ക്‌ളാസിലെത്തിയാൽ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നാൽ മതിയെന്നാണ് കുട്ടികളുടെ മനസ്സിൽ ഉള്ളത്. ഇതിന് രാഷ്ട്രീയ സ്ഥിതിയും കാരണമാണ് എന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നുണ്ട്.സഭയുടെ കാര്യങ്ങളിൽ ചില സംഘടനകൾ ഇടപെടുന്നുവെന്നും ഒരുമിച്ചുനിൽക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിക്കാൻ അവർ ശ്രമിക്കുകയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിനെയാണ് മാർ മാർ ആൻഡ്രൂസ് താഴത്ത് പരാമർശിച്ചത്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്‌, അവരുടെ പദ്ധതികളിൽ ഒന്ന് സിറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു എന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

You might also like

-