സോളാർ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നവംബർ രണ്ടിന് കോടതി രേഖപ്പെടുത്തും
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി തിരുവനന്തപുരം സിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് നേരത്തെ അപേക്ഷ നൽകിയിരുന്നു.
കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നവംബർ രണ്ടിന് കോടതി രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയാണ് മൊഴി രേഖപ്പെടുത്തുക. ഉമ്മൻ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെയുള്ള കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി തിരുവനന്തപുരം സിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് നേരത്തെ അപേക്ഷ നൽകിയിരുന്നു. സോളാർ കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തോട് ആദ്യ ഘട്ടത്തിൽ പരാതിക്കാരി സഹകരിച്ചുവെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്താൻ എത്തിയിരുന്നില്ല.
അതുകൊണ്ടുകൊണ്ടുകൂടിയാണ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിൽ വരെ പോയി തെളിവെടുക്കാനുള്ളതിനാൽ കരുതലോടെ നീക്കം മതിയെന്നാണ് അന്വേഷണ സംഘത്തിനുള്ള നിർദ്ദേശം.
ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിന് ആ പേർക്കെതിരെകൂടി പരാതിക്കാരി പരാതി നൽകിയിട്ടുണ്ട്. ശബരിമലയിൽ നിന്നും തിരിച്ചെത്തിയ ശേഷം അനിൽ കാന്ത് ഈ പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും.