സോഫ്റ്റ്വെയർ തകരാർ;പെൻഷൻ വിതരണം തടസപ്പെട്ടു

സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം

0

ശമ്പളവും പെൻഷനും കൊടുക്കാൻ പൊതു അവധി ദിവസവും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റ്വെയർ തകരാർ മൂലം പെൻഷൻ വിതരണം തടസപ്പെട്ടു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പിന് മുൻപ് പുതുക്കിയ ശമ്പളവും പെൻഷനും നൽകാനാണ് പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ദുഖവെള്ളി ദിവസം പുതുക്കിയ പെൻഷൻ വാങ്ങാനെത്തിയവർ ട്രഷറിയിൽ കുടുങ്ങുകയായിരുന്നു. 10 മണിക്ക് ട്രഷറിയിലെത്തിയവർ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. സോഫ്റ്റ്വെയറിലേക്ക് കയറാൻ പോലും കഴിയാതെ ജീവനക്കാരും ബുദ്ധിമുട്ടി.

You might also like

-