ഉത്തര മരിച്ചത് മൂർഖൻ പാമ്പിൻ വിഷബാധയെത്തുടർന്ന് പോസ്റ്റുമോർട്ട റിപ്പോർട്ട്
പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നും കേസിന് ആവശ്യമായനിർണായകമായ തെളിവുകൾ കിട്ടിയെന്നും ഡോക്ടർമാർ പറഞ്ഞു
കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ നിന്നും ലഭിച്ച വിഷപ്പല്ല്, മസിൽ, എല്ലുകൾഎന്നിവ പരിശോധനയ്ക്ക് അയക്കും. പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നും കേസിന് ആവശ്യമായനിർണായകമായ തെളിവുകൾ കിട്ടിയെന്നും ഡോക്ടർമാർ പറഞ്ഞു.ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.
ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.പാമ്പിന്‍റെ നീളം , പല്ലുകളുടെ അകലം എന്നിവയും പരിശോധിച്ചു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവ് ഈ പാമ്പി കടിച്ചുണ്ടായതാണോ എന്ന് ഉറപ്പിക്കാനാണ് ഇവ പരിശോധിച്ചത്.പാമ്പിനെ മനപൂർവം മുറിയിൽ എത്തിച്ചതാണോ എന്നും കണ്ടെത്തേണ്ടതുണ്ട് ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും.സൂരജിനേയും സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനേയും നാളെ അടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്.