മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കും.

ജാമ്യത്തിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ അപ്പീൽ പ്രധാനമായും അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ക്യാൻസർ രോഗത്തിന് ചികിത്സയിലാണ്

ഡൽഹി | മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികൾക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കും. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. മുതിർന്ന അഭിഭാഷകരുമായി അന്വേഷണ ഏജൻസികൾ ചർച്ച നടത്തി. ഹരീഷ് സാൽവെ അടക്കമുള്ള അഭിഭാഷകരുടെ ഉപദേശം തേടിയെന്ന് സൂചന. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. ഇന്ത്യയിലെ കോടിക്കണക്കിന് ഡോളറിൻ്റെ ബാങ്കിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായ വ്യവസായി മെഹുൽ ചോക്‌സിയെ കൈമാറാൻ ഇന്ത്യൻ അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് സ്ഥിരീകരിച്ചു.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) സമർപ്പിച്ച കൈമാറൽ അഭ്യർത്ഥന പ്രകാരം ബെൽജിയത്തിൽ 2025 ഏപ്രിൽ 12 ശനിയാഴ്ച മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തുത് .തുടർ ജുഡീഷ്യൽ നടപടികൾക്ക് തയ്യാറെടുക്കുന്നതിനിടെ ചോക്സിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹത്തിന് നിയമോപദേശകൻ്റെ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ബെൽജിയൻ അധികൃതർ പറഞ്ഞു.

അതേസമയം തന്നെ അറസ്റ്റ് ചെയ്ത ബെൽജിയം സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് അപ്പീൽ ഫയൽ ചെയ്യുമെന്ന് ചോക്സിയുടെ അഭോഭാഷകൻ പറഞ്ഞു. “ജാമ്യത്തിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ അപ്പീൽ പ്രധാനമായും അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ക്യാൻസർ രോഗത്തിന് ചികിത്സയിലാണ്. അദ്ദേഹം വിമാനത്തിനുള്ളിലെ യാത്ര അപകടം ഉണ്ടാകുമെന്നു ഞങ്ങൾ വാദിക്കും,” ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ തിങ്കളാഴ്ച എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്സിയുടെ അഭിഭാഷകൻ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്സിയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്.
ബൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിർക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരിൽ വിചാരണ തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അർബുദ രോഗത്തിന് ചികിത്സയിലെന്ന് ബൽജിയൻ കോടതിയെ അറിയിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു. ചോക്സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ അന്വേഷണത്തോട് ചോക്സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകർ പറയുന്നു. ഇന്ത്യയുടെ അഭ്യർത്ഥന അനുസരിച്ചാണ് ചോക്സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബൽജിയം വ്യക്തമാക്കിയിരുന്നു.

You might also like

-