ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ

കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറ‍ഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ കൂടിയായിരിക്കും സമരം. കർഷകർ സമ്മർദ്ദ ശക്തിയാകാൻ പരിശ്രമിക്കും. ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും

0

കോഴിക്കോട് | കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകരെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറ‍ഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ കൂടിയായിരിക്കും സമരം. കർഷകർ സമ്മർദ്ദ ശക്തിയാകാൻ പരിശ്രമിക്കും. ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. കർഷക സംഘടനകളെ ഒന്നിച്ചുനിർത്തിയാകും പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താത്ത ജനതക്ക് നിലനിൽപ്പില്ല. ശമ്പളം കൊടുക്കാൻ മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടി വരുന്നത് ശോചനീയമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.
കേരളത്തിലെ 61 കർഷക സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത അതിജീവന കർഷക സമിതിയുടെ ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അതിജീവന പോരാട്ട വേദി
ചെയർമാൻ റസാഖ് ചൂരവേലി , മാധ്യമ പ്രവർത്തകൻ വി ബി രാജൻ തുടങ്ങിയവർ വിഷയാവതരണം നടത്തി . 1964 ലെ ഭൂപതിവ് ചട്ട ഭേദഗതി, മരംമുറി നിരോധനം പിൻവലിക്കൽ . കർഷകർക്ക് മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ 13 ഇന അവകാശ പത്രിക യോഗം അംഗീകരിച്ചു . ഈ അവകാശപത്രിക മുഖ്യമന്ത്രിക്ക് കേരള കർഷക അതിജീവന സംയുക്ത സമിതി (KKASS) കൈമാറും .

You might also like

-