കർണാടകയിൽ നാളെ സത്യപ്രതിജ്ഞ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഡൽഹിയിലേക്ക്

നാളെ പന്ത്രണ്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും

0

ബെംഗളൂരു| കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും . മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരുടെയും യാത്ര.

കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് . ബാക്കി എത്ര പേർ വേണമെന്നും ആരൊക്കെയെന്നും തീരുമാനിച്ച് ജൂണിൽ നടക്കുന്ന ആദ്യ നിയമസഭാ യോഗത്തിന് മുൻപേ സത്യപ്രതിജ്ഞ നടത്തും. മുസ്ലിം, ദളിത്, എസ്ടി, വനിതാ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഇത് നടപ്പാക്കുമെന്ന് കെ സി വേണുഗോപാൽ വിശദമാക്കിയിരുന്നു. മലയാളികളായ എൻ എ ഹാരിസ്, യു ടി ഖാദർ, കെ ജെ ജോർജ് എന്നിവർക്കും സാധ്യതയുണ്ട്.

You might also like

-