നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവ്
ണ്ണിത്തോടിൽ കടുവ ഒരാളെ കൊലപ്പെടുത്തിയിരുന്നു നിരവധി വളർത്തു മൃഗങ്ങളെയും കടുവ കൊന്നൊടുക്കിയ സാഹചര്യത്തിലാണ് . അക്രമകാരിയായ കടുവയെ വെടിവച്ചുകൊല്ലാൻ സർക്കാർ ഉത്തരവിട്ടത്
പത്തനതിട്ട: ജില്ലയിൽ ജന ജീവിതത്തിനു ഭീക്ഷണി ഉയർത്തിയ കടുവയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് മന്ത്രി കെ രാജു ഉത്തരവിട്ടു കഴിഞ്ഞ ദിവസ്സം തണ്ണിത്തോടിൽ കടുവ ഒരാളെ കൊലപ്പെടുത്തിയിരുന്നു നിരവധി വളർത്തു മൃഗങ്ങളെയും കടുവ കൊന്നൊടുക്കിയ സാഹചര്യത്തിലാണ് . അക്രമകാരിയായ കടുവയെ വെടിവച്ചുകൊല്ലാൻ സർക്കാർ ഉത്തരവിട്ടത് ഒമ്പത് ദിവസം മുമ്പ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടികൊടുക്കാതെ തുടരുകയാണ്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. വനം വകുപ്പിന്‍റെ വിദഗ്ധ സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ കടുവയെ ജീവനോടെയൊ മയക്കുവെടി വെച്ചോ പിടിക്കാൻ സാധിക്കാത്ത പക്ഷം വെടിവയ്ക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതു സംബന്ധിച്ച ഉത്തരവും നൽകിയിട്ടുണ്ട്.
തെരച്ചിൽ സംഘത്തെ കൂടുതൽ വിപുലപ്പെടുത്താനും ആലോചനയുണ്ട്. കൊല്ലം ആര്യങ്കാവിൽ നിന്ന് ഉൾപ്പെടെ കൂടുതൽ വനപാലകരെ ഇങ്ങോട്ടെത്തിക്കും. നിലവിൽ 4 ടീമുകളായുള്ള തെരച്ചിലിൽ ഒരു ടീമിന് 4 കിലോ മീറ്റര്‍ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. കടുവയെ കണ്ട കോന്നി തണ്ണിത്തോട്ടിലും റാന്നി വടശ്ശേരിക്കര ഭാഗങ്ങളിലും 25 ക്യാമറകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. വനം മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്ന് ഇതുവരെയുള്ള നടപടികൾ വിലയിരുത്തി