വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ്,എസ്എച്ച്ഒ ടി ഡി സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

കേസ് അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കയുന്നതിൽ ഇയാൾ മനപ്പൂർവ്വം വ്യാഴവരുത്തിയതായി ആരോപണം ഉയർന്നിരുന്നു . പീഡന സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ നടപടി പ്രകാരം കസ്റ്റഡിയിൽ എടുക്കുന്നതിനു പീഡനം നടന്ന പെൺകുട്ടിയുടെ വീട്ടിൽ നിന്നും പ്രതിയുടെ വിരലടയാളം അടക്കമുള്ള തെളിവുകൾ ശേഖരിക്കുന്നതിലും ഇയാൾ വീഴ്ചവരുത്തിയതായാണ് കണ്ടെത്തൽ

0

തിരുവനന്തപുരം| വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. എസ്എച്ച്ഒ ടി ഡി സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.പെൺകുട്ടി ബലാത്സംഗം ചെയ്ത കൊല്ലപ്പെട്ട കേസിൽ പ്രതി നിരുപാധികം രക്ഷപെട്ടകേസിൽ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി . കേസ് അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കയുന്നതിൽ ഇയാൾ മനപ്പൂർവ്വം വ്യാഴവരുത്തിയതായി ആരോപണം ഉയർന്നിരുന്നു . പീഡന സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ നടപടി പ്രകാരം കസ്റ്റഡിയിൽ എടുക്കുന്നതിനു പീഡനം നടന്ന പെൺകുട്ടിയുടെ വീട്ടിൽ നിന്നും പ്രതിയുടെ വിരലടയാളം അടക്കമുള്ള തെളിവുകൾ ശേഖരിക്കുന്നതിലും ഇയാൾ വീഴ്ചവരുത്തിയതായാണ് കണ്ടെത്തൽ . തെളിവുകളുടെ അഭാവത്തിൽ കേസ് വെറുതെ വിട്ടതിനെത്തുടർന്ന് ഇയാൾക്കെതിരെ വ്യപകമായ ആരോപണം ഉയർന്നിരുന്നു .പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു.

സുനില്‍കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടായിരിക്കും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തുക കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് പ്രതിയ്ക്ക് ഒപ്പം നിന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

 

You might also like

-