കെവിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ഷിനുമോൻ മരിച്ച നിലയിൽ

ഇയാൾ ഒരു മൂന്നുനില ഫ്ലാറ്റിലായിരുന്നു താമസിച്ചുവന്നിരുന്നത് .​ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിലിരുന്ന് അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​പുനലൂർ| ചെമ്മന്തൂർ സ്വദേശി എൻ. ഷിനുമോനെ (29) താമസസ്ഥലത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2018-ലെ കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഷിനുമോനെ വിചാരണക്കൊടുവിൽ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിരുന്നു.
​പുനലൂർ ചെമ്മന്തൂർ കോളേജ് ജങ്‌ഷന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.​ചെമ്മന്തൂർ പ്ലാവിളാക്കുഴിയിൽ വീട്ടിൽ താമസക്കാരനായ ഇയാൾ ഒരു മൂന്നുനില ഫ്ലാറ്റിലായിരുന്നു താമസിച്ചുവന്നിരുന്നത് .​ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിലിരുന്ന് അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
​മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്.
​ഫ്ലാറ്റിന് മുകളിൽ നിന്നും ഷിനുമോന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്.​പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

You might also like

-