ഷേയ്ക്ക് പി ഹാരിസ് അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേംതുടങ്ങി മുന്ന് സംസ്ഥനസെകട്ടറിമാർ എൽ ജെ ഡി വിട്ടു സുരേന്ദ്രൻപിള്ള പിന്മാറി

പാർട്ടയിലെ മുതിർന്ന നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്.

0

തിരുവനന്തപുരം: എൽജെഡിയിൽ നേത്രുത്തവുമായി ഉടക്കി നിന്ന മൂന്ന് സെക്രട്ടറിമാർ രാജിവച്ചു. എൽജെഡി സംസ്ഥാന സെക്രട്ടറിമാരായ എന്നിവരാണ് രാജിവച്ചത്.രാജി കത്ത് സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാംസ് കുമാറിന് സമര്‍പ്പിച്ചതായി ഷെയ്ക് പി ഹാരിസ് അറിയിച്ചു. അതേസമയം നേതൃത്വത്തിനെതിരെ ഷേയ്ക്ക് പി ഹാരിസിനൊപ്പം നിലപാട് എടുത്തിരുന്ന വി.സുരേന്ദ്രൻപിള്ള രാജി വച്ചിട്ടില്ല. ഉടനെ തന്നെ സുരേന്ദ്രൻപ്പിള്ളയും രാജിവയ്ക്കും എന്നാണ് ഷേയ്ക്ക് പി ഹാരിസിനെ അനുകൂലിക്കുന്നവർ പറഞ്ഞു .

എല്‍.ജെ.ഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജി കത്തില്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക് പി ഹാരിസ് ആരോപിച്ചു

എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ കുറെ നാളുകളായി വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എൽജെഡിയിൽ ഭിന്നത തീരുന്നു എന്ന് വാർത്തകൾ പുറത്തു വന്നതിനെയാണ് തീർത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാർ രാജിവച്ചിട്ടുള്ളത് .

പാർട്ടയിലെ മുതിർന്ന നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്. പാർട്ടിയിൽ ശ്രേയാംസ് കുമാറിൻ്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിൻ്റെ പ്രധാന പരാതി. പാർട്ടിയുടെ ഏക എംഎൽഎയായ കെ.പി.മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം നിലനിർത്താൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പുകളിൽ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എൽജെഡിയെ ജെഡിഎസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു. എൽഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് ശ്രേയാംസ് കുമാറും ഷേയ്ക്ക് പി ഹാരിസുമാണ്. ഇനി ഷേക്ക് പി ഹാരിസിന് പകരം മുതിർന്ന നേതാവ് വര്ഗീസ് ജോർജ് ആകും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്ക എന്നാണ് അറിയാൻ കഴിയുന്നത് സംഘടന വിട്ട ഷേക്കും കൂട്ടരും ഇനി എങ്ങോട്ടെന്നും രാജിവച്ചതുമായി ബന്ധപ്പെട്ട എൽജെഡി നേതൃത്വത്തിൻ്റെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

You might also like

-