ഇന്ത്യ ബംഗ്ലാദേശ് അതിർത്തയിൽ സുരക്ഷാ കർശനമാക്കി ഷേക്ക് ഹസീന ഡൽഹിയിൽ

രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹിൻഡൻ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. തുടർ യാത്ര സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം

0

ഡൽഹി, ധാക്ക | ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ കലാപം കൊടുമ്പിരികൊണ്ടിരിക്കെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി .ബംഗ്ലാദേശിലെ അരാജകത്വം ഇന്ത്യയുടെ ആഭ്യന്തിര സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുകയനാണ് . ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു.ശ്രീലങ്കയിലേതിന് സമാനമായ കാഴ്ചകളാണ് ബംഗ്ലാദേശിലും ആവർത്തിക്കുന്നത്. ഇന്ത്യയുൾപ്പെടുന്ന തെക്ക് കിഴക്കനേഷ്യയിലെ സാഹചര്യം ഏറെ സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശുമായി പ്രത്യേകിച്ച് ഷെയ്ഖ് ഹസീനയുമായുള്ള നല്ല ബന്ധം നരേന്ദ്ര മോദി സർക്കാരിനെ ഈ മേഖലയിലെ വിദേശകാര്യ നീക്കങ്ങളിൽ ഏറെ സഹായിച്ചിരുന്നു. ഹസീനയെ ഡൽഹിയിൽ ഇറങ്ങാൻ അനുവദിച്ചത് ഈ ബന്ധത്തിന് തെളിവാണ്. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ആകാശത്തും വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സുരക്ഷ നല്‍കി. അജിത് ഡോവൽ ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ എത്തി സ്വീകരിച്ചതും ഹസീനയെ കൈവിടില്ല എന്ന സന്ദേശമാണ് ഇന്ത്യ വിമതരാക്കനൽകിയിട്ടുള്ളത് .

അതേസമയം, രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹിൻഡൻ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. തുടർ യാത്ര സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം.ഇന്നലെ സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്.ബംഗ്ലാദേശിൽ കലാപത്തെത്തുടർന്നു സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ എത്തുന്നത് .

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോൾ പോലും അന്താരാഷ്ട്ര വേദികളിൽ ബംഗ്ലാദേശിൻ്റെ പിന്തുണ ഇന്ത്യയ്ക്കുണ്ടായിരുന്നു. ബംഗ്ലാദേശിൽ പ്രതിഷേധം തുടങ്ങി നാളുകൾക്കുള്ളിൽ പ്രധാനമന്ത്രിയുടെ വസതി പോലും പ്രക്ഷോഭകാരികൾ കൈയ്യേരി .കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ബംഗ്ലാദേശ് അതിർത്തയിൽ നാലായിരത്തിലധികം കിലോ മീറ്റർ ദൂരത്തിൽ . ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അതിർത്തി വഴിയുള്ള തള്ളിക്കയറ്റത്തിന് സാധ്യതമുന്നിൽകണ്ട് . ബിഎസ്എഫ് മേധാവി ബംഗ്ലാദേശ് അതിർത്തിയിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ബംഗ്ലാദേശിൽ നടന്ന കലാപത്തിന് പാകിസ്ഥാൻ്റെ പരസ്യ പിന്തുണയുണ്ടായിരുന്നു. സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള പുതിയ സർക്കാർ അതിനാൽ പാകിസ്ഥാനോട് കാട്ടുന്ന സമീപനം എന്ത് എന്നതും ഇന്ത്യവീക്ഷിച്ചുവരികയാണ് .

ഇതിനിടെ ബംഗ്ലാദേശിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ അക്രമം നടന്നു എന്ന റിപ്പോർട്ടുകളുണ്ട്. ചൈനയുടെ തുടർനീക്കങ്ങളും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഡൽഹി ബംഗ്ലാദേശ് ഹൈക്കമ്മീഷനും സുരക്ഷ കൂട്ടി പ്രധാനമന്ത്രിയുടെ വീട്ടിൽ രാത്രി ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വിഷയം ചർച്ച ചെയ്തു. ബംഗ്ലാദേശിപ്പോഴുള്ള ആറായിരത്തിലധികം ഇന്ത്യക്കാരെയെല്ലാം ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിലും അടിയന്തര തീരുമാനം ഉണ്ടായേക്കും. ശ്രീലങ്കയിലേതിന് സമാനമായ കലാപമാണ് ബംഗ്ലാദേശിലും ആവർത്തിക്കുന്നത്. ഇന്ത്യയുൾപ്പെടുന്ന തെക്ക് കിഴക്കനേഷ്യയിലെ സാഹചര്യം ഏറെ സങ്കീർണ്ണമാക്കുകയാണ്

You might also like

-