സെക്രട്ടേറിയേറ്റിന് മുന്നില്‍ ഷാഹീന്‍ ബാഗ് മാതൃകയിലുള്ള സമരം 12 മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണ് പോലീസ്
പന്തല്‍ കെട്ടിയ ആറ്റുകാല്‍ സ്വദേശി മുരുകന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ 16 ദിവസമായി തുടരുന്ന ഷാഹീന്‍ ബാഗ് മാതൃകയിലുള്ള സമരം അവസാനിപ്പിക്കാന്‍ വീണ്ടും പൊലീസിന്റെ നോട്ടീസ്. 12 മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണ് നോട്ടീസ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പന്തല്‍ കെട്ടിയ ആറ്റുകാല്‍ സ്വദേശി മുരുകന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്.12 മണിക്കൂറിനുള്ളില്‍ പന്തല്‍ പൊളിച്ചുനീക്കണമെന്നാണ് പൊലീസ് മുരുകേശന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.