റെയിൽവേ ജീവനക്കാരിക്കെതിരേ ലൈംഗീകാതിക്രമണം:’വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന്’ മൊഴി

ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്ന് അവർ പറഞ്ഞു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.

0

തെങ്കാശി: മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമണം നടത്തിയത് അക്രമി തമിഴ് സംസാരിക്കുന്ന ആളെന്ന് അക്രമത്തിനിരയായ യുവതിയുടെ അമ്മ. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയ്ക്ക് രണ്ടു പേരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ എഴുന്നേറ്റ് നിൽക്കാൻ കഴിയുകയുള്ളൂ എന്ന് അമ്മ പറയുന്നു.

ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ടെന്നും സംസാരിക്കാൻ കഴിയുന്നില്ലെന്നും അക്രമത്തിനിരയായ യുവതിയുടെ അമ്മ പറഞ്ഞു. ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്ന് അവർ പറഞ്ഞു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.

 

തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനം.

You might also like

-