ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ പുനര്‍നിയമനം
യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോസിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ പുനര്‍നിയമനം. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി, പഴയ ജോലിയില്‍ തിരിച്ചെടുത്തു. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ യുവതി അവധിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2018 ലാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിലെ ലൈംഗിക പീഡന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യുവതിയുടെ പരാതി അന്വേഷിച്ചത്.അന്വേഷണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചയായ കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ദില്ലി പൊലീസില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്ബ് അവരുടേയും സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.