സി പി ഐ യിൽ കടുത്ത വിഭാഗിയത ഇ.എസ്.ബിജിമോൾക്ക് വിലക്ക്,.മണ്ഡലം സമ്മേളനങ്ങളിൽ അട്ടിമറി

197 സമ്മേളന പ്രതികളിൽ ഭൂരിഭാഗം പ്രതിനിധികളും ജില്ലാ നേതൃത്തത്തിന്റെ തീരുമാനത്തെ എതിർത്തു രംഗത്തുവന്നതോതോടെ സമ്മേളനം കയ്യാങ്കളിയിൽ എത്തുകയുണ്ടായി . ഭൂരിഭാഗം പ്രതിനിധികളും മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് വേണമെന്നവശ്യപ്പെട്ടെങ്കിലും ഔദ്യഗിക പക്ഷം വിസമ്മതിച്ചതിനെതുടന്നാണ് സമ്മേളനം കൈയ്യാങ്കളിലയിൽ അവസാനിച്ചത് .

പീരുമേട് | സി പിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവാണ് മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ
ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.അതേസമയം തനിക്ക് വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്ത ഇ എസ് ബിജിമോൾ നിക്ഷേധിച്ചു, പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച യാതൊരു അറിയിപ്പോ ,നോട്ടീസോ നൽകിയിട്ടില്ലെന്ന് ബിജിമോൾ പറഞ്ഞു .

ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ബിജിമോളുടെ ഭർത്താവിനെ മണ്ഡലം സെക്രട്ടറിയാക്കാമെന്നു ഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെടുകയും നിലപാടിൽ ഉറച്ചനിൽകുകയും ചെയ്തതോടെ ഔദ്യോഗിക പക്ഷം എതിർപ്പുമായി എത്തുകയും സെക്രട്ടറിയെ തെരെഞ്ഞെടുക്കാതെ സമ്മേളനം പിരിയുകയാണുണ്ടായത് . സംസ്ഥാന കൗൺസിൽ അംഗങ്ങളായും കെ കെ ശിവരാമൻ , ജയമധു , ജോസ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്ത സമ്മേളനമാണ് സെക്രട്ടറിയെ തെരെഞ്ഞെടുക്കാനാകാതെ പിരിഞ്ഞത് . സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്നവർ വൈ, ജയനെ സെക്രട്ടറി ആകണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുകയും സെക്രട്ടറിയായി ഇയാളുടെ പേര് നാമനിർദേശംചെയ്യുകയും ചെയ്തു .എന്നാൽ 197 സമ്മേളന പ്രതികളിൽ ഭൂരിഭാഗം പ്രതിനിധികളും ജില്ലാ നേതൃത്തത്തിന്റെ തീരുമാനത്തെ എതിർത്തു രംഗത്തുവന്നതോതോടെ സമ്മേളനം കയ്യാങ്കളിയിൽ എത്തുകയുണ്ടായി . ഭൂരിഭാഗം പ്രതിനിധികളും മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് വേണമെന്നവശ്യപ്പെട്ടെങ്കിലും ഔദ്യഗിക പക്ഷം വിസമ്മതിച്ചതിനെതുടന്നാണ് സമ്മേളനം കൈയ്യാങ്കളിലയിൽ അവസാനിച്ചത് .

ഈ തർക്കത്തിൽ ഒരു ഭാഗത്ത് ബിജിമോളുടെ ഭർത്താവിന്റെ പേരായിരുന്നു.സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. എന്നാൽ തുടർന്നുണ്ടായ തർക്കങ്ങളിൽ പാർട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. ഇതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. ബിജിമോളോട് സംഭവത്തിൽ വിശദീകരണം തേടണമെന്ന് സെക്രട്ടറിയെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടിരുന്നു .

അതേസമയം ജില്ലയിലെ സി പി ഐ മണ്ഡല സമ്മേളനങ്ങളിൽ പലതിലും കടുത്ത വിഭാഗിയത മറനീക്കി പുറത്തുവന്നിരുന്നു . പീരുമേട് മണ്ഡലം സമ്മേളനത്തിൽ ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ നടന്നതുപോലെ കടുത്ത വിഭാഗിയതയുണ്ടായി , സമ്മേളന പ്രതിനിധികളുടെ അഭിപ്രായം മാനിക്കാതെ ജില്ലാ നേതൃത്വം സെക്രട്ടറിയെ അവരോധിക്കാൻ ശ്രമിച്ചതാണ് വിമത പക്ഷം ആരോപിക്കുന്നത്, പീരുമേട് മണ്ഡലം സെക്രട്ടറി ബാബുകുട്ടിയെ മാറ്റി ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്നയാളെ അവരോധിക്കാനുള്ള നീക്കം പൊളിച്ചതോടെയാണ് പീരുമേട് സമ്മേളനവും കയ്യാങ്കളിയിൽ കലാശിച്ചത് . മണ്ഡലം സെക്രട്ടറിയായി ഇഷ്ടക്കാരനെ അവയോരോധിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി .

ജില്ലയിൽ ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ പേപ്പറിൽ മാത്രം നടത്തിയാണ് മണ്ഡല സമ്മേളനങ്ങൾ പൂർത്തികരിച്ചതെന്നും വിമത പക്ഷം ആരോപിക്കുന്നു . ജില്ലസെക്രട്ടറിയുടെ നിലപാടിൽ പ്രതിക്ഷേധിച്ച് നിരവധിപേർ പാർട്ടി വിട്ടുകൊണ്ടിരിക്കുകായാണെന്നു പാർട്ടി ഇപ്പോൾ കൈയ്യേറ്റക്കാരുടെ ഭൂ മാഫിയകളുടെ കൈകളിലാണെന്നും വിമത പക്ഷം ആരോപിക്കുന്നു . ചൊക്രമുടി കൈയേറ്റവുമായി ബന്ധപെട്ടു പാർട്ടി ജില്ലാ നേതൃത്വത്തിനുള്ള പങ്ക് വ്യകതമായതോടെ ജില്ലാ സെക്രട്ടറിക്ക് എതിരിയി നിലപാട് സ്വീകരിച്ച മുഴുവൻ പാർട്ടി നേതാക്കൾക്കുമെതിരെ ഔദ്യോഗിക പക്ഷം പ്രതികാര നടപടി തുടരുകയാണെന്നും . ബിജി മോൾക്കെതിരായ നടപടി വെട്ടിനിരത്തത്തിലിന്റെ ഭാഗമാണെന്നും . കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇ എസ് ബിജിമോൾക്കെതിരെ അന്നുമുതൽ വെട്ടിനിരത്തൽ നടപടി തുടരുന്നതായും വിമത നേതാക്കൾ പറയുന്നു . ജില്ലാസമ്മേളനപ്രതിനിധികളുടെ ലിസ്റ്റിൽ നിന്നും നിരവധി പ്രമുഖ നേതാക്കളെ ഒഴുവാക്കിയതായും ജില്ലാസെക്രട്ടറിക്ക് ഓശാനപെടുന്ന ആളുകളെ മാത്രമാണ് പ്രതിനിധികളായി ഉൾപെടുത്തിയിട്ടുള്ളതെന്ന് ആരോപണം ഉണ്ട് .

You might also like

-