എടിഎമ്മുകളുടെ സര്‍വീസ് ചാർജും മിനിമം ബാലന്‍സ് നിബന്ധനയും ഒഴിവാക്കി
അടുത്ത മൂന്നുമാസത്തേക്കു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം
ന്യൂഡല്‍ഹി: എടിഎമ്മുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്നുമാസത്തേക്കു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല. സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ ബാങ്കുകള്‍ പിഴ ചുമത്തിയിരുന്നു. ഇനി മുതല്‍ ഈ വ്യവസ്ഥ ഉണ്ടായിരിക്കില്ലെന്നു നിര്‍മല സീതാരാമന് പറഞ്ഞു. 2018-19 സാന്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധിയും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുളള കാലാവധിയും നീട്ടിയിട്ടുണ്ട്. അഞ്ചുകോടിയില്‍ താഴെ അറ്റദായമുളള കന്പനികള്‍ക്ക് പിഴയോ ലേറ്റ് ഫീയോ ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.