സെപ്റ്റംബർ 29 ലോക ഹൃദയ ദിനം. വിപുലമായ പരിപാടികളുമായി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
സൈക്ലിങ്ങിൽ നിരവധി ദേശീയ താരങ്ങൾ അണിനിരന്നത് സഹയാത്രികരിൽ ആവേശം പകർന്നു. എല്ലാ ആരംഭസ്ഥലത്തും പ്രമുഖർ ഫ്ലാഗ്ഗ് ഓഫ് നടത്തുകയും യാത്ര പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റ് മെഡൽ സമ്മാനങ്ങൾ നൽകിയതിനൊപ്പം സമാപന വേദിയിൽ നടത്തിയ സ്പോർട്സ് സൈക്കിൾ നറുക്കെടുപ്പിൽ മുവാറ്റുപുഴ സ്വദേശി വിനോദ് ഭാഗ്യശാലിയായി.
തൊടുപുഴ | ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 28 ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഹൃദയരോഗ്യത്തിന്റെ പ്രാധാന്യം പ്രചാരണ ലക്ഷ്യമാക്കികൊണ്ട് കോതമംഗലം, മുവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള സൈക്കിൾ പ്രേമികളെയും സ്കേറ്റിംഗ് താരങ്ങളെയും അണിനിരത്തി സൈക്ലോത്തോൺ സംഘടിപ്പിച്ചു.ഹൃദയാരോഗ്യ സന്ദേശവുമായി ഇരുന്നൂറിലധികം സൈക്കിൾ യാത്രികരുമായി സൈക്ലോത്തോൺ കടന്നു പോയ ദൃശ്യം കാണികളിൽ ആവേശവും കൗതുകവും നിറച്ചു.
ഞായറാഴ്ച്ച രാവിലെ 6 മണിക്ക് പാലാ, മുവാറ്റുപുഴ, കോതമംഗലം എന്നീ കേന്ദ്രങ്ങളിൽ നിന്ന് ഹൃദയാരോഗ്യത്തെ ജീവിതപാതയാക്കുന്ന സന്ദേശവുമായി പുറപ്പെട്ട സൈക്ലോത്തോൺ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയിൽ സമാപിച്ചു.പരിപാടിയിൽ ഇടുക്കി M. P. അഡ്വ. ഡീൻ കുര്യാക്കോസ്
മുവാറ്റുപുഴ MLA, ശ്രീ. മാത്യു കുഴൽനാടൻ,തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ. K. ദീപക്,തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ & പി. ആർ. ഒ. ശ്രീ. ബിജു,
മുവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. കുമാരൻ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബഷീർ P.A.M. തുടങ്ങിയ ഭരണ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം വിദഗ്ധ ഡോക്ടർ ബാലകുമാർ ഹൃദയദിന സന്ദേശം നൽകി.
സൈക്ലിങ്ങിൽ നിരവധി ദേശീയ താരങ്ങൾ അണിനിരന്നത് സഹയാത്രികരിൽ ആവേശം പകർന്നു. എല്ലാ ആരംഭസ്ഥലത്തും പ്രമുഖർ ഫ്ലാഗ്ഗ് ഓഫ് നടത്തുകയും യാത്ര പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റ് മെഡൽ സമ്മാനങ്ങൾ നൽകിയതിനൊപ്പം സമാപന വേദിയിൽ നടത്തിയ സ്പോർട്സ് സൈക്കിൾ നറുക്കെടുപ്പിൽ മുവാറ്റുപുഴ സ്വദേശി വിനോദ് ഭാഗ്യശാലിയായി. സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ട ജനങ്ങളോട് ചേർന്ന് സംഘടിതമായി സമൂഹത്തിന്റെ ആരോഗ്യ മേഖലയിൽ പിന്തുണ നൽകുന്നതിൽ ബേബി മെമ്മോറിയൽ
ഹോസ്പിറ്റൽ എന്നും ഒപ്പമുണ്ടാകുമെന്നു സിഇഒ ഡോ. ലഫ്. കേണൽ ജയ് കിഷൻ കെ. പി. അറിയിച്ചു.