2,36,000 പേരടങ്ങുന്ന സന്നദ്ധ സേന: യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി
2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും
ഇവിടെ ക്ലിക്ക് ചെയ്യുക സന്നദ്ധസേനയിൽ അംഗമാകാൻ ഇവിടെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം : 2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി റജിസ്റ്റർ ചെയ്യാം. ഇവർക്ക് തിരിച്ചറിയൽ കാർഡും യാത്രാചെലവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തിൽ സന്നദ്ധസേനയിലേക്ക് യുവാക്കൾ അർപ്പണ ബോധത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിൻ്റെയും പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ വളണ്ടിയർമാർ വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും തീരുമാനിച്ചിരുന്നു. പ്രവർത്തനങ്ങൾ അരംഭിച്ചതാണ്. ഇങ്ങനെ ഒരു മഹമാരിയെ നേരിറടുന്ന അവസരത്തിൽ സന്നദ്ധ പ്രവർത്തനം ആരംഭിക്കണമെന്നാണ് കരുതുന്നത്. ഇതിൻ്റെ ഭാഗമായി 22 മുതൽ 40 വയസ്സു വരെയുള്ളവരുടെ സന്നദ്ധ സേന തുടങ്ങും. രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരം പേർ അടങ്ങുന്ന സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്നാണ് കരുതുന്നത്. 98041 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകർ തയ്യാറാവണം. 87 മുൻസിപ്പാലിറ്റികളിലായി 500 പേർ വീതവും 6 കോർപ്പറേഷനുകളിലായി 750 പേർ വീതവും തയ്യാറാവണം. ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴിയാവും. സന്നദ്ധം എന്ന വെബ് പോർട്ടൽ ഇതിനയി ഒരുക്കിയിട്ടുണ്ട്. ഇതിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇന്നത്തെ ഘട്ടത്തിൽ ഈ പ്രായപരിധിയിലുള്ളവർ അർപ്പണ ബോധത്തോടെ മുന്നോട്ടു വരണം. വ്യത്യസ്തങ്ങളായ ചുമതലകൾ നിറവേറ്റേണ്ടി വരും. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വീടുകളിൽ എത്തിച്ചു നൽകണം. ഒപ്പം മറ്റു പല തരത്തിലുള്ള സഹായങ്ങളും നൽകണം. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. യാത്രാ ചെലവ് തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങൾ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധ സേനയിലേക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം